ഏകാന്ത വീഥിയില്‍ കേള്‍ക്കുവാനാകുമീ-
യേകനാം ഭ്രാന്തന്റെ ഗദ്ഗദങ്ങള്‍...
നോവിന്റെ പാറകള്‍ തള്ളിക്കയറ്റുന്ന
പറയിതന്‍ ഓമന പുത്രനല്ല...
ഓമന പുത്രിയെ നഷ്ടമായ്പ്പോയൊരു
പാവമാം കല്‍പണിക്കാരനല്ലോ.. !
കൈകളില്‍ പൊന്നിന്‍ കുടത്തെ കൊടുത്തന്നു
പൊയ്കളഞ്ഞമ്മയോ ദൂരെ ദൂരെ....
കല്ലില്‍ കടഞ്ഞിട്ടൊരോര്‍മ്മകള്‍ നീറുമാ-
മാനസം സംഘര്‍ഷ പൂര്‍ണ്ണമായി
തന്‍കൈയ്യാം മെത്തയില്‍ നിദ്രപൂണ്ടോളവള്‍
പിച്ചവെച്ചെത്തിയാ ബാല്യകാലം
കൊച്ചരിപ്പല്ലുകള്‍ കാട്ടിച്ചിരിച്ചവള്‍
കൊഞ്ചിവന്നാ നെഞ്ചിലായമര്‍ന്നു
അക്ഷരംചൊല്ലിപടിക്കുവാനായതും
അച്ഛ്നെന്നുച്ചരിച്ചുച്ചത്തിലായ്..
ഉയരുന്നു കല്ലിന്റെ ചീളുകള്‍; താഴെയായ്-
കാണുന്നൊരദ്ധ്വാന ശീലനേയും
അച്ഛ്ന്‍ കൊടുത്തൊരാ പൊന്നിന്റെമാലയാ-
കുഞ്ഞിണ്റ്റെമാറിലായ് മിന്നിയപ്പോള്‍
പൊന്നിന്‍ കുടത്തിനെ കണ്ണേറുകൊള്ളാതെ
കാക്കുവാനമ്മയോ കൂടെയില്ല.
അത്തം തുടങ്ങിയാപത്തുനാള്‍ മാരിവില്‍
പൂക്കളം തീര്‍ക്കുവാന്‍ പോയിരുന്നോള്‍
എത്തിയില്ലന്നൊരു നാളിലായ് കൂടുകാ-
രെല്ലാരുമെത്തിയിട്ടെന്നാകിലും
തേടുവാനായിട്ടിറങ്ങിയോരച്ഛനും
കൂടെയാനാട്ടിന്‍ പുറത്തുകാരും
ദൂരെയൊരുകാട്ടിലായ് മേട്ടിലൊരുപൂപോലെ
വാടിക്കരിഞ്ഞവള്‍ വീണുപോയി
കണ്ടില്ലപൊന്നിണ്റ്റെ മാലയാകുട്ടിതന്‍
നെഞ്ചിലായ് കാണ്‍മതോ രക്തവര്‍ണ്ണം
അട്ടഹാസം പൂണ്ടൊരച്ഛണ്റ്റെ ഗദ്ഗദം
കാടിനെ മേടിനെ മൂകമാക്കി
ഇവിടെ ജനിച്ചതാണേകനാം ഭ്രാന്തനും
നഷ്ട്ബോധത്തിണ്റ്റെ ഗദ്ഗദവും...
2009, നവംബർ 26, വ്യാഴാഴ്‌ച
നൊമ്പരം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
6 comments:
പ്രവീണിനെപോലെയുള്ള ഒരാള്‍ക്ക് ഒരുബ്ളോഗ് നിര്‍മ്മിച്ച് കൊടുക്കാന്‍ കഴിഞ്ഞത് എണ്റ്റെ ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. കാരണം പ്രവീണില്‍ ഒരു നല്ല എഴുത്തുകാരനുവേണ്ട ഗുണങ്ങളും ഭാവനയും ഉണ്ട്... നൊമ്പരം എന്ന ഈ ഒരു ഒറ്റ കവിത തന്നെ അദ്ദേഹത്തെ "ബൂലോക"ത്ത് അറിയപ്പെടുന്നവനാക്കും എന്നതില്‍ സംശയമില്ല... സര്‍വ്വവിധ ഭാവുകങ്ങളും നേരുന്നു....
ബ്ലോഗിലെ ചവറുകളുടെ ഇടയിൽ ഇതാ വൃത്തബദ്ധമായ,ഭാവമുൾക്കൊള്ളുന്ന വരികളുള്ള ഒരു കവിത. പ്രവീണിന് അഭിനന്ദനങ്ങൾ, ആശംസകൾ!
കുറെ നല്ല വരികളുണ്ട് ..
അക്ഷരത്തെറ്റുകളും
ഇടക്കിടെ വന്നു പോകുന്ന ലേഖന സ്വഭാവും
ഒഴിവാക്കിയിരുന്നെങ്കില്‍ എന്നാശ ...
ആശംസകള്‍
ഒരു ചെറിയ കവിത കൊണ്ടു എന്നെയും ബൂലോകത്തിലെ അംഗമാക്കിയതിൽ, ഇക്കയോടു പറൻഹറിയിക്കാനാവാത്ത നന്ദി രേഘപ്പെടുത്തുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ