2009, ഡിസംബർ 2, ബുധനാഴ്‌ച

മോക്ഷം

സൗപർണ്ണികാതീരത്തെ ഒരു ലോഡ്ജ്ജിൽ രണ്ടാമത്തെ നിലയിലെ മുറിയിൽ വസ്ത്രവിതാനങ്ങൾ അഴിചു വച്ചു ഹരി വിശ്രമിച്ചു.ഒരാഴ്ചത്തെ മൂകാംബികാദർസ്സനം എന്ന ലക്ഷ്യം മാത്രം മനസ്സിൽ തെളിൻഹു വന്നു.അലക്ഷ്യമായി വളർന്നുകൊണ്ടിരുന്ന താടിരോമങ്ങളെൂഴിൻഹിറക്കി, അയാൾ ആകാംക്ഷയോടെ നദിയിലേക്കു നോക്കി.തിളക്കം നഷ്ടപ്പെട്ട നദിയുടെ മാറിൽ മന്ദമാരുതൻ തലോടിക്കൊണ്ടിരുന്നു.
ആളൊഴിൻഹ തറവാടിന്റെ പടിയിറങ്ങി രണ്ടു നാൾ കഴിൻഹു. മൺചുവരിൽ തൂങ്ങികിടക്കുന്ന അച്ഛ്ന്റെപടത്തിൽ ചിതലരിച്ചു തുടങ്ങിയിരുന്നു.രാപ്പകലില്ലാതെയുള്ള അദ്വാനത്തിനിടയിൽ അമ്മയും മരിച്ചു.മുറ്റത്തെ തുളസ്സിത്തറയിൽ വിളക്കുവച്ചു രാമനാമംചൊല്ലികൊണ്ടിരുന്ന സഹൊദരിക്കു മോക്ഷം ലഭിച്ചപ്പോൾ ദുർ മരണമെന്ന വാർത്ത നാട്ടിൽ പരന്നു.പിന്നീടു തന്നോടൊപ്പം ആ വലിയ തറവാടിന്റെ കാവൽക്കാരനായി കുട്ടിമാമ മാത്രമുണ്ടായിരുന്ന കാലം.അദ്ദേഹത്തിന്റെ ഉപദേശം മാത്രം മാർഗ്ഗരേഘയായുള്ള ജീവിതം.
"അമ്മേടെ കോപാ ! മൂകാംബികമ്മേടെ ," തറവാടിന്റെ ഇന്നത്തെ അവസ്ത്തയെ കുട്ടിമാമ വിശേഷിപ്പിച്ചതു ഇങ്ങനെയായിരുന്നു.കാലങ്ങളായി തറവാട്ടു ക്ഷേത്രത്തിൽ വിളക്കും പൂജയും മുടങ്ങിയിട്ട്‌.എങ്ങനെ അനുഭവിക്കാതിരിക്കും?
തറവാട്ടിലെ ഒരകന്ന ബന്ദുവായിരുന്നു കുട്ടിമാമ. ചെറുപ്പം മുതൽ സഹോദരങ്ങൾക്കു വേണ്ടി കഷ്ട്ടപ്പെട്ടു, സ്വന്ദം ജീവിതത്തെ പറ്റിചിന്ദിക്കാൻ മറന്ന വ്യക്തി.പിന്നീടു സഹോദരങ്ങൾക്കെല്ലാം അയാളൊരു ഭാരമായിത്തോനിയപ്പോൾ ഒരുനേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ പടിക്കുപുറത്തായി ജീവിതം.
ഒരിക്കൽ ഒരു തിരുവോണം നാളിൽ അച്ഛനോടൊപ്പം കൈയിലൊരു ഭാണ്ടകെട്ടുമായി ഒറ്റമുണ്ടുടുത്ത്‌ ഒരു വാല്യക്കാരൻ അതിദിയായെത്തുന്നു.മെലിൻഹുണങ്ങിയ ആ ശരീരത്തെ നോക്കി 'കുട്ടിമാമാ' ന്ന് വിളിക്കാൻ അച്ഛന്റെ ആഞ്ജ.അന്നുമുതൽ ഹരിക്കും സഹോദരിക്കും അയാൾ കുട്ടിമാമയായി.അയാൾ തറവാട്ടിലെ ഒരംഗമായി മാറുകയും ചെയ്തു.തറവാടിന്റെ സമൃദ്ധികൊണ്ടാകാം മെലിൻഹുണങ്ങിയ കുട്ടിമാമയുടെ ശരീരം തെളിൻഹുതുടങ്ങി.പിന്നീട്ങ്ങു അച്ഛന്റെ കാര്യസ്തനായി കൃഷിയിടങ്ങളിലും മറ്റും നിറൻഹ സാന്നിദ്ധ്യമായി അയാൾ.
ഒരിക്കൽ ഒരു മഴക്കാലസായാഹ്നം,ഇറവെള്ളത്തിന്റെ ഒലിവിൽ കുട്ടികൾ കടലാസുതോണിയിറക്കി കളിക്കുകയാണു.വടക്കേപുറത്തെ തൊടിയിൽ നിന്നും അച്ഛനേയും പൊക്കിയെടുത്ത്‌ കുട്ടിമാമ ഓടിവരുന്നതാണു ഹരി കണ്ടത്‌.'ഓപ്പോളേ കുറച്ചുവെള്ളമിങ്ങെടുത്തോളൂ; അമ്മയോടായി കുട്ടിമാമ പറയുന്നത്‌ അവൻ കേട്ടു.ഉള്ളിലൊരുതേങ്ങലോടെ അമ്മ അകത്തേക്കോടി."അയ്യോ! ഓപ്പോളേ പറ്റിച്ചു പണി " എന്ന കുട്ടിമാമയുടെ നിലവിളി ഇടിവെട്ടിയപോലെ പ്രതിദ്ധ്വനിച്ചു.എറയിൽ നിന്നും രണ്ടുതുള്ളിവെള്ളം കൈകുംബിളിലാക്കി കുട്ടിമാമ അച്ഛന്റെ വായിലൊഴിച്ചുകൊടുത്തു.ഒരു നിലവിളിയോടെ അമ്മ അച്ഛന്റെ ദേഹത്ത്‌ പടർന്നു കയറുന്നത്‌ കണ്ടു ഹരി.പിന്നീടു കുട്ടിമാമയുടെ കരവലയത്തിനുള്ളിൽ രണ്ടു കുട്ടികളും അകപ്പെട്ടു.അച്ഛൻ പോയി മക്കളെ എന്ന കുട്ടിമാമയുടെ നിലവിളിയിൽ പകച്ചുനിൽക്കാനെ കുട്ടികൾക്കായുള്ളൂ.അമ്മയുടെ കണ്ണുനീർത്തുള്ളിയുടെ അലയടിയിൽ ഒരു കടലാസുതോണി കുതിച്ചുപോയി.അതിൽ കേറി അച്ഛൻ പോകുന്നതായി ഹരിക്കു തോന്നി.
പിന്നീട്‌ ഒരു പതിറ്റാണ്ടുകാലം അമ്മക്കും രണ്ടുമക്കൾക്കും കാവലായിനിന്നു കുട്ടിമാമ.അമ്മയുടെ മരണത്തിനു കൂടി സാക്ഷിയാകേണ്ടിവന്ന കുട്ടിമാമ, സന്ധ്യാനേരത്തു പാംബിൻ കാവിലെ തറയിൽ വിഷം തീണ്ടിയുള്ള അനുജത്തിയുടെ മരണശേഷം മാനസികമായി ആകെ തകർന്നു.തന്നെ അച്ഛ്ന്റെ വഴിയിൽ നടത്തി നയിച്ച ആ വളർത്തുപിതാവിന്റെ മാനസികനില തെറ്റിയതോടെ തറവാടിന്റെ നാശം പൂർണ്ണമായതായി അവനു തോന്നി.
പൂമുഘത്തെ എറയിൽ തൂങ്ങിയ കോടിമുണ്ടിൽ കുട്ടിമാമയുടെ ജഡം പിടൻഹു.ഒരു ൻഹെട്ടലോടെ ഓർമ്മകളിൽ നിന്നും തിരിച്ചെത്തിയ ഹരി കുട്ടിമാമയുടെ ആഗ്രഹപ്രകാരം കുടുംബത്തിനു നഷ്ടപ്പെട്ടുപോയ മോക്ഷം വീണ്ടെടുക്കാനായി ക്ഷേത്രനടയിലേക്കു നീങ്ങി.

1 comments:

മുസ്തഫ പെരുമ്പറമ്പത്ത് പറഞ്ഞു...

മനോഹരമാക്കാമായിരുന്ന ഒരു ചെറുകഥ... ശ്രദ്ദകുറവ്കൊണ്ടാകാം ചില പാളിച്ചകളും അക്ഷരതെറ്റുകളും വന്നിരിക്കുന്നു. പക്ഷെ നന്നായിരിക്കുന്നു എന്നു പറയാതിരിക്കാന്‍ വയ്യ... മനസ്സിരുത്തിവായിച്ച് തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ....

ജാലകം